കണ്ണൂർ : കോവിഡ് രോഗബാധ കൂടിവരുന്ന സാഹചര്യത്തിൽ ഡബ്ല്യു.ഐ.പി.ആർ. 10-ൽ കൂടുതലായ തദ്ദേശസ്ഥാപനങ്ങളിലെ 10 വാർഡുകളിൽ ട്രിപ്പിൾ ലോക്‌ഡൗൺ പ്രഖ്യാപിച്ച് കളക്ടർ എസ്.ചന്ദ്രശേഖർ ഉത്തരവിട്ടു. സെപ്റ്റംബർ 27 മുതൽ ഏഴുദിവസത്തേക്കാണ് നിയന്ത്രണം. വാർഡുകൾ ചുവടെ:

ഇരിട്ടി നഗരസഭ-മൂന്ന്, തലശ്ശേരി നഗരസഭ-ഒൻപത്, ചെറുകുന്ന്-അഞ്ച്, ചെറുതാഴം-എട്ട്, ഇരിക്കൂർ-എട്ട്, കണ്ണപുരം-അഞ്ച്, 11, കോളയാട്-നാല്, പായം-11, തില്ലങ്കേരി-12.