കണ്ണൂർ : കാട്ടാനകൾ ജനവാസമേഖലകളിലിറങ്ങി ജനങ്ങളുടെ ജീവന്‌ ഭീഷണിയാകുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇരിട്ടി വള്ളിത്തോട് പെരിങ്കരിയിൽ ജസ്റ്റിൻ എന്ന യുവാവിന്റെ മരണമെന്ന്‌ ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു. കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്നത് തടയാൻ സോളാർ വൈദ്യുതിവേലി ഉൾപ്പെടെ നിർമിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം പരിഗണിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല. ആനകളുടെ കടന്നുകയറ്റം തടയാൻ നിർമാണം തുടങ്ങിയ ആന മതിലിന്റെ പ്രവൃത്തി ഇവിടെ പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. ജസ്റ്റിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്ന ജിനിയുടെ മുഴുവൻ ചികിത്സച്ചെലവും സർക്കാർ വഹിക്കണമെന്നും സംഭവസ്ഥലവും ആശുപത്രിയും സന്ദർശിച്ച അഡ്വ. മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.