മട്ടന്നൂർ : പത്തൊമ്പതാം മൈലിലെ ഹോട്ടലിൽ മോഷണം. സി.എച്ച്.ഈസയുടെ ഉടമസ്ഥതയിലുള്ള മുബാറക്ക് തട്ടുകടയിലാണ് മോഷണം നടന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. പണമടങ്ങിയ ഭണ്ഡാരപ്പെട്ടിയും മേശയിൽ സൂക്ഷിച്ച പണവുമാണ് മോഷണം പോയത്. ഹോട്ടലിന്റെ മുൻഭാഗത്തെ ഗ്രിൽസിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.