ഇരിട്ടി : സമ്പർക്കം മൂലം കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ആറളം പഞ്ചായത്തിലെ എടൂരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു.

ആൻറിജൻ പരിശോധനയിൽ രോഗവ്യാപനം കുറഞ്ഞതായി കണ്ടതിനെ തുടർന്നാണ് നടപടി. രോഗം കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പകരം ജീവനക്കാരെ വെച്ച് തുറക്കാമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഷിജി നടുപ്പറമ്പിൽ അറിയിച്ചു.