പിലാത്തറ : നോ സ്കാൽപൽ വാസക്ടമി പക്ഷാചരണത്തിന്റെ ഭാഗമായി കുഞ്ഞിമംഗലത്ത് നോ സ്കാൽപൽ വാസക്ടമി ക്യാമ്പ് നടത്തും. ശസ്ത്രക്രിയയോ മുറിവോ തുന്നലോ ഇല്ലാത്ത ആസ്പത്രിവാസം ആവശ്യമില്ലാത്ത നൂതന പുരുഷ കുടുംബാസൂത്രണ മാർഗമാണിത്. ഡിസംബർ രണ്ടിനകം മുൻകൂട്ടി പേർ രജിസ്റ്റർചെയ്യണം. ഫോൺ: 7306374393, 9447374028.