പാനൂർ : കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിൽ 22 അപരന്മാർ മത്സരരംഗത്ത്. ആകെയുള്ള 21 വാർഡുകളിൽ 11 വാർഡുകളിലും അപരന്മാരുണ്ട്. എറ്റവും കൂടുതൽ 15-ാം വാർഡിലാണ്-നാലുപേർ. 14-ലും 18-ലും മൂന്നുപേർ വീതവും മൂന്ന്, നാല്, എട്ട്, 17 വാർഡുകളിൽ രണ്ടുപേർ വീതവും രണ്ട്, ഏഴ്, 13, 20 വാർഡുകളിൽ ഒന്നുവീതവും അപരന്മാരുണ്ട്. പ്രധാന സ്ഥാനാർഥികളുടെ വോട്ട് ഭിന്നിപ്പിക്കുകയാണ് ഇതിനു പിന്നിലെ ലക്ഷ്യം.