മട്ടന്നൂർ : പഴശ്ശിരാജ എൻ.എസ്.എസ്. കോളേജ് എൻ.സി.സി. യൂണിറ്റ് തലശ്ശേരി മലബാർ കാൻസർ കെയർ സെന്ററുമായി ചേർന്ന് 29-ന് വൈകീട്ട് 6.30ന് കാൻസർ ബോധവത്‌കരണ വെബിനാർ സംഘടിപ്പിക്കുന്നു. ഡോ. വി.സി.രവീന്ദ്രൻ, ഡോ. ഹർഷ ഗംഗാധരൻ എന്നിവർ ക്ലാസ് നയിക്കും. ഗൂഗിൾമീറ്റ്, യു ട്യൂബ് ലൈവ് എന്നിവയിലൂടെയാണ് പരിപാടി. പൊതുജനങ്ങൾക്കും പങ്കെടുക്കാം. ബന്ധപ്പെടേണ്ട നമ്പർ: 9497388529.