കണ്ണൂർ : അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റി വിവിധ കേന്ദ്രങ്ങളിൽ അവകാശപത്രിക മാർച്ച് സംഘടിപ്പിച്ചു. എല്ലാ കലാലയങ്ങളിലും സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുക, മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠനസൗകര്യം ഒരുക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് കൂട്ടാതിരിക്കുക തുടങ്ങി 55 ആവശ്യങ്ങളാണ് പത്രികയിൽ ഉന്നയിച്ചത്. ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റിന് മുന്നിൽ സംസ്ഥാന പ്രസിഡന്റ് വി.എ.വിനീഷ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് സി.പി.ഷിജു അധ്യക്ഷനായിരുന്നു. സെക്രട്ടറി ഷിബിൻ കാനായി, മുഹമ്മദ്‌ ഫാസിൽ, കെ.അനുശ്രീ, എ.അഖിൽ, പി.ജിതിൻ, എം.കെ.ഹസ്സൻ, എൻ.ശ്രേഷ എന്നിവർ സംസാരിച്ചു.

പെരിങ്ങോത്ത് ടി.വി.നിതിനും പയ്യന്നൂരിൽ അമൃതനാഥ് ഫ്രാൻസിസും മാടായിയിൽ സർവകലാശാലാ യൂണിയൻ ചെയർമാൻ എം.കെ.ഹസ്സനും ഉദ്ഘാടനംചെയ്തു. തളിപ്പറമ്പിൽ പി.ജിതിൻ, പാപ്പിനിശ്ശേരിയിൽ എ.അഖിൽ, എടക്കാട് മുഹമ്മദ്‌ ഫാസിൽ അഞ്ചരക്കണ്ടിയിൽ ഇ.കെ.ദൃശ്യ, പിണറായിയിൽ കെ.അനുശ്രീ, തലശ്ശേരിയിൽ എൻ.ശ്രേഷ എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.

പാനൂരിൽ ബി.ഷൻമിന്ദ് ഉദ്ഘാടനംചെയ്തു. കൂത്തുപറമ്പിൽ വൈഷ്ണവ് മഹേന്ദ്രൻ, മട്ടന്നൂരിൽ അമൽ അശോക്, പേരാവൂരിൽ കെ.പി.അനുരാഗ് ഇരിട്ടിയിൽ എം.എസ്.അമൽ, ശ്രീകണ്ഠപുരത്ത് ഐ.ശ്രീകുമാർ, ആലക്കോട് കെ.എ.സഹീർ എന്നിവർ ഉദ്ഘാടനംചെയ്തു.