ഉളിക്കൽ : പെട്രോൾ, ഡീസൽ വിലവർധനവിയ്ക്കെതിരേ ഇരിക്കൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തി. ഉളിക്കലിൽ കെ. പി.സി.സി. സെക്രട്ടറി ചാക്കോ ജെ.പാലക്കലോടി ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ടി.എ.ജെസ്റ്റിൻ അധ്യക്ഷനായിരുന്നു. കെ.കെ രാമചന്ദ്രൻ, റോയി പുളിക്കൽ, സി.ജെ.യൂസുഫ്, തങ്കച്ചൻ കളരിക്കൽ, ഷോബി ഒറ്റപ്ലാക്കൽ എന്നിവർ നേതൃത്വം നൽകി.