കണ്ണൂർ : സർക്കാർഫാമുകളിലെ ജോണീസ് രോഗം ബാധിച്ച ആടുകളെ കൊല്ലാനുള്ള നീക്കത്തിനെതിരേ മുൻ കേന്ദ്രമന്ത്രിയും മൃഗസ്നേഹിയുമായ മനേകാഗാന്ധി, എം.പി. ഇടപെടൽ. സംസ്ഥാന മൃഗസംരക്ഷണവകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാളുമായി സംസാരിക്കുകയും വാക്സിൻ പരീക്ഷിക്കാതെ അവയെ കൊല്ലരുതെന്ന് അഭ്യർഥിക്കുകയും ചെയ്തു. മൃഗങ്ങളെ കൊല്ലാൻ തീരുമാനമെടുത്തിട്ടില്ലെന്നും രോഗം ബാധിച്ച ആടുകളെ മാറ്റിപ്പാർക്കാനാണ് തത്‌കാലം തീരുമാനിച്ചതെന്നും വകുപ്പ് സെക്രട്ടറി അവരെ അറിയിച്ചു.

ഇതിനിടെ, രോഗബാധയുള്ള ആടുകളെ സംരക്ഷിക്കാൻ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി പറശ്ശിനിക്കടവ് പാമ്പുവളർത്തുകേന്ദ്രം ഡയറക്ടർ പ്രൊഫ. ഇ.കുഞ്ഞിരാമൻ മന്ത്രി ജെ.ചിഞ്ചുറാണിക്ക് നിവേദനം നൽകി.