കണ്ണൂർ : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഒക്ടോബർ രണ്ടിന് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളും ഓഫീസുകളുടെ പരിസരവും ശുചീകരിക്കണമെന്ന് കളക്ടർ എസ്.ചന്ദ്രശേഖർ അറിയിച്ചു. ജില്ലയിലെ എല്ലാ സർക്കാർ ജീവനക്കാരും അന്ന് ഓഫീസിലെത്തി ശുചീകരണ യജ്ഞത്തിൽ പങ്കാളികളാവണം. ഓഫീസ് മേധാവികൾ ശുചീകരണ യജ്ഞത്തിന് നേതൃത്വം നൽകണമെന്ന്‌ കളക്ടർ അറിയിച്ചു.