പയ്യന്നൂർ : കോറോം കേന്ദ്രമായി പുതുതായി ആരംഭിക്കുന്ന കാൻഡി ഫ്രഷ് ഐസ്ക്രീം കമ്പനിയുടെ ഉദ്ഘാടനം 26-ന് നടക്കുമെന്ന‌് എം.ഡി. എം.ടി.പി.ശിഹാബ് അറിയിച്ചു. വ്യവസായ സൗഹൃദ കേരളം എന്ന ലക്ഷ്യത്തോടെ ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനായി സംസ്ഥാന സർക്കാർ നടപ്പാക്കിയ എം.എസ്.എം.ഇ. പദ്ധതിപ്രകാരം കോറോം നോർത്തിലാണ് കമ്പനി ആരംഭിക്കുന്നത്.
കമ്പനിയുടെയും കമ്പനി പുറത്തിറക്കുന്ന ഐസ്ക്രീം ഉത്പന്നങ്ങളുടെയും ഉദ്ഘാടനം 26-ന് വൈകിട്ട‌് നാലിന് മന്ത്രി ഇ.പി.ജയരാജൻ നിർവഹിക്കും. സി.കൃഷ്ണൻ എം.എൽ.എ. അധ്യക്ഷനാകും. ഐ.ആർ.പി.സി.ക്ക‌് കമ്പനി കൈമാറുന്ന അംഗപരിമിതർക്കുള്ള ഉപകരണങ്ങൾ ഐ.ആർ.പി.സി. ജില്ലാ ഉപദേശക സമിതി ചെയർമാൻ പി.ജയരാജൻ ഏറ്റുവാങ്ങും. പത്രസമ്മേളനത്തിൽ എം.ഡി.ക്കൊപ്പം ബിജു ദേവരാജ്, മിഥുൻ എന്നിവരും പങ്കെടുത്തു.