പിലാത്തറ : പാണപ്പുഴയിൽ ഫിനിക്സ് സ്പോർട്സ് ആൻഡ്‌ ആർട്സ് ക്ലബ്ബിന്റെ വോളിബോൾ കോർട്ടിലെ നെറ്റും ഫ്ലഡ്‌ലൈറ്റും നശിപ്പിച്ചു. വോളിബോൾ പരിശീലിക്കുകയും കളിക്കുകയും ചെയ്യുന്ന ഗ്രൗണ്ടിലാണ് അതിക്രമം. കോർട്ടിലെ നെറ്റ്, നാല് ഭാഗത്തും മറയായുള്ള വല, ഫ്ലഡ് ലൈറ്റിന്റെ ഫ്യൂസുകൾ എന്നിവ നശിപ്പിച്ചിട്ടുണ്ട്.

വ്യാഴാഴ്ച വൈകീട്ട് വോളിബോൾ കളികഴിഞ്ഞ്‌ പോയി വെള്ളിയാഴ്ച രാവിലെ എത്തിയപ്പോഴാണ് ഇവ നശിപ്പിച്ചതായി കണ്ടത്. 36,000 രൂപയുടെ നഷ്ടമുണ്ടായതായി ഭാരവാഹികൾ പരിയാരം പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. പോലീസ് സ്ഥലം സന്ദർശിച്ചു.