പാപ്പിനിശ്ശേരി : ദേശീയ പണിമുടക്കിന്റെ മുന്നോടിയായി വിവിധ വിഭാഗം തൊഴിലാളികളുടെ സംയുക്ത ട്രേഡ് യൂണിയൻ പാപ്പിനിശ്ശേരി ബി.എസ്.എൻ.എൽ. ഓഫീസിന് മുന്നിൽ ധർണ നടത്തി.

അങ്കണവാടി ജീവനക്കാർ, ആശാ വർക്കർമാർ, സ്കൂൾ പാചകത്തൊഴിലാളികൾ തുടങ്ങിയവരുടെ ട്രേഡ് യൂണിയനുകൾ സമരത്തിൽ പങ്കെടുത്തു. സി.ഐ.ടി.യു. പാപ്പിനിശ്ശേരി ഏരിയാ പ്രസിഡന്റ് കോട്ടൂർ ഉത്തമൻ ധർണ ഉദ്ഘാടനം ചെയ്തു. ടി. വേണുഗോപാലൻ, ഒ.വി. റീന, കെ. സവിത, കെ. ലക്ഷ്മി, എം. റീന എന്നിവർ സംസാരിച്ചു.