ശ്രീകണ്ഠപുരം : അന്തരിച്ച വി.കെ.അബ്ദുൾഖാദർ മൗലവി ആർക്കും മാതൃകയാക്കാവുന്ന വിശിഷ്ട വ്യക്തിത്വത്തിന്റെ ഉടമയാണെന്ന് മുൻ മന്ത്രി കെ.സി.ജോസഫ് അനുശോചന സന്ദേശത്തിൽ അറിയിച്ചു. ജില്ലയിൽ മുസ്‌ലിം ലീഗിനെയും യു.ഡി.എഫിനെയും കെട്ടിപ്പടുക്കുന്നതിൽ മൗലവി വഹിച്ച പങ്ക് എക്കാലവും സ്മരിക്കപ്പെടുമെന്നും കെ.സി.ജോസഫ് പറഞ്ഞു.