കൂത്തുപറമ്പ് : കൂത്തുപറമ്പ് മഹൽ ഗൾഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എച്ച്.എൻ.സി. ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കൂത്തുപറമ്പ് ജമാഅത്ത് പള്ളിക്ക് സമീപത്തെ കെ.എം.ജി.സി. ഓഫീസിൽ നടന്ന ക്യാമ്പ് നഗരസഭാ ചെയർപേഴ്സൺ വി.സുജാത ഉദ്ഘാടനം ചെയ്തു. വി.പി.അബൂബക്കർ അധ്യക്ഷനായി. സി.പി.മുഹമ്മദ്, പി.മുഹമ്മദ് എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു.