ധർമടം : എൽ.ജെ.ഡി. ധർമടം നിയോജക മണ്ഡലം കമ്മിറ്റി മഹാത്മാ ഗാന്ധി, ലോക്നായക് ജയപ്രകാശ് നാരായണൻ, ഡോ. റാം മനോഹർ ലോഹ്യ അനുസ്മരണം നടത്തി. എൽ.ജെ.ഡി. ജില്ലാ ജനറൽ സെക്രട്ടറി വി.കെ. ഗിരിജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുകുന്ദൻ കൈപ്പച്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കല്യാട്ട് പ്രേമൻ, കൊക്കോടൻ ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.