തലശ്ശേരി : കോൺഗ്രസ് വികാരം ഉൾക്കൊള്ളാത്ത പാർട്ടിയായി കോൺഗ്രസ് മാറിയെന്ന് കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. പറഞ്ഞു.

തലശ്ശേരി ബ്ലോക്ക് കൺവെൻഷനും പാർട്ടിയിൽ ചേർന്നവർക്ക് സ്വീകരണവും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഒതയോത്ത് രമേശൻ അധ്യക്ഷതവഹിച്ചു.

ജില്ലാ പ്രസിഡന്റ് കെ.കെ.ജയപ്രകാശ്, സെക്രട്ടറി കെ.എം.വിജയൻ, കോഴിക്കോട് ജില്ലാ സെക്രട്ടറി സോമശേഖരൻ, എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.വി.ഗിരീഷ്, രാജീവൻ, കെ.പി.ദിലീപ്, കെ.രാമചന്ദ്രൻ, എൻ.സി.ടി.ഗോപീകൃഷ്ണൻ, അഷ്‌റഫ് ചെമ്പിലാരി, നസീമ റഹീം, സന്തോഷ് വി. കരിയാട്, തച്ചറക്കൽ മുഹമ്മദ്, സദാനന്ദൻ എന്നിവർ സംസാരിച്ചു. യു.ബാലചന്ദ്രമേനോന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.