കൂത്തുപറമ്പ് : നഗരസഭ എട്ടാം വാർഡിന്റെ നേതൃത്വത്തിൽ അസംഘടിതമേഖലയിൽ തൊഴിൽചെയ്യുന്നവർക്കുള്ള കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ രജിസ്ട്രേഷന്റെയും തിരിച്ചറിയൽ കാർഡ്‌ വിതരണത്തിന്റെയും മൂന്നാംഘട്ടം മൂര്യാട് അക്ഷയ കേന്ദ്രത്തിൽ നടന്നു. വാർഡ് കൗൺസിലർ സുഷിന മാറോളി ഉദ്ഘാടനം ചെയ്തു. സുബിൻ മാറോളി, പി.ഷൈജു, രാജേഷ് മാറോളി തുടങ്ങിയവർ നേതൃത്വം നൽകി. ആദ്യഘട്ടത്തിൽ 60 പേർക്കും രണ്ടാംഘട്ടത്തിൽ 130 പേർക്കും കാർഡുകൾ വിതരണംചെയ്തിരുന്നു.