മയ്യഴി : ജനശബ്ദം മാഹി മയ്യഴിയുടെ അഭിമാനമായ മൂന്ന് വ്യക്തികളെ ആദരിച്ചു. അഭിഭാഷകവൃത്തിയിൽ സുവർണജൂബിലിയുടെ നിറവിൽ നില്ക്കുന്ന രാഷ്ട്രീയ-മാധ്യമരംഗത്തെ പ്രമുഖൻ അഡ്വ. എൻ.കെ.സചീന്ദ്രനാഥ്, പൊതുതാത്‌പര്യ ഹർജികളിലുടെ സുപ്രീം കോടതിയുടേതടക്കം സുപ്രധാന വിധികൾ നേടിയ മയ്യഴിയിലെ പൊതുപ്രവർത്തകനും അഭിഭാഷകനുമായ ടി.അശോക്‌കുമാർ, കഴിഞ്ഞ മേയിൽ മുംബൈ കടലിലും കരയിലും വീശിയടിച്ച ടൗക്തേ ചുഴലിക്കാറ്റിൽനിന്ന്‌ സാഗർഭൂഷൺ എന്ന യാത്രാക്കപ്പലിനെയും അതിലെ മുഴുവൻ യാത്രികരെയും സാഹസികമായി രക്ഷപ്പെടുത്തിയ ക്യാപ്റ്റൻ സി.വി.പ്രേമൻ എന്നിവരെയാണ് ആദരിച്ചത്.

രമേശ് പറമ്പത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മുതിർന്ന അഭിഭാഷകനും ഗ്രന്ഥകാരനും പ്രഭാഷകനുമായ പി.കെ.വിജയൻ, ജ്ഞാനോദയ യോഗം പ്രസിഡന്റ്‌ അഡ്വ. കെ.സത്യൻ, പുതുച്ചേരി ബാലാവകാശ കമ്മിഷൻ അംഗം അഡ്വ. പ്രസീന ശ്രീജിത്ത്, ഇ.കെ.റഫീഖ്, ടി.എം.സുധാകരൻ, മുൻ നഗരസഭ ഉപാധ്യക്ഷൻ പി.പി.വിനോദ്, എ.വി.യൂസഫ്, ഷാജി പിണക്കാട്ട്, ഐ.അരവിന്ദൻ, പി.വി.ചന്ദ്രദാസ് തുടങ്ങിയവർ പ്രസംഗിച്ചു.