കണ്ണൂർ : ജില്ലയിലെ ചെങ്കൽപ്പണകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരുടെ തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ജില്ല പ്രൈവറ്റ് ബസ് ആൻഡ് ഹെവി വെഹിക്കിൾസ് മസ്ദൂർ സംഘം (ബി.എം.എസ്.) കളക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ബി.എം.എസ്. ജില്ലാ സെക്രട്ടറി എം. വേണുഗോപാൽ, യൂണിയൻ ജന. സെക്രട്ടറി പി. കൃഷ്ണൻ, ജില്ല ജോ. സെക്രട്ടറി പി.വി. പുരുഷോത്തമൻ, യൂണിയൻ പ്രസിഡൻറ് എം. പ്രസന്നൻ, സി. സുരേഷ് എന്നിവരടങ്ങിയ സംഘമാണ് നിവേദനം നൽകിയത്.