ചെറുപുഴ : ആർക്ക് എയ്ഞ്ചൽ സ്കൂളിൽ ബുധനാഴ്ച നടന്ന ആന്റിജൻ പരിശോധനയിൽ രാഷ്ട്രീയപ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചു. ചെറുപുഴ പഞ്ചായത്തിലെ സ്ഥാനാർഥികൾക്കും പ്രവർത്തകർക്കുമാണ് പരിശോധന നടത്തിയത്. സ്ഥാനാർഥികളിൽ ഒരാളൊഴികെ എല്ലാവരും പരിശോധനയിൽ നെഗറ്റീവായി. പഞ്ചായത്തിലെ ആറാം വാർഡിൽപ്പെട്ടയാൾക്കാണ് രോഗബാധയുണ്ടായത്. 89 പേരാണ് പരിശോധനയ്ക്ക് വിധേയരായത്.