കൂടാളി : പഞ്ചായത്തിൽ അന്തിമ സ്ഥാനാർഥിപ്പട്ടികയായപ്പോൾ രണ്ടു വാർഡുകളിൽ കോൺഗ്രസ് സ്ഥാനാർഥികളുടെ അതേ പേരിൽ സ്വതന്ത്രകളും രംഗത്ത്. അഞ്ചാംവാർഡായ കൊളപ്പയിൽ കോൺഗ്രസ് സ്ഥാനാർഥി ലളിത ടീച്ചറാണ്. ഇവിടെ സ്വതന്ത്രയായി പി.കെ.ലളിത മത്സരിക്കുന്നു.
കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ ഒൻപതാം വാർഡ് നായാട്ടുപാറയിൽ കെ.വി.വത്സലയ്ക്കതെിരെ സ്വതന്ത്രയായി വത്സലയാണ് രംഗത്തുള്ളത്.
18 വാർഡുകളിലായി 54 പേരാണ് മത്സരരംഗത്തുള്ളത്. ഇതിൽ 29 സ്ത്രീകളും 25 പുരുഷന്മാരുമാണ്. സി.പി.എം. 17 സീറ്റിലും സി.പി.ഐ. ഒരുസീറ്റിലും മത്സരിക്കുന്നു. ഇത്തവണ കോൺഗ്രസ് (എസ്) രംഗത്തില്ല. കോൺഗ്രസ് പതിനാറിലും മുസ്‌ലിം ലീഗ് രണ്ട് സീറ്റിലും മത്സരിക്കുന്നുണ്ട്.