ഉളിക്കൽ : ഉളിക്കൽ വൈസ് മെൻ ക്ലബ്ബ് പ്രസിഡന്റായിരുന്ന എം.കെ.ദിനേശ് ബാബുവിന്റെ രണ്ടാം ചരമവാർഷിക ദിനാചരണവും എൻഡോവ്‌മെന്റ് വിതരണവും തിങ്കളാഴ്ച വൈകീട്ട് 6.30-ന് ഉളിക്കൽ വൈസ്‌മെൻ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടക്കും. എൻഡോവ്മെന്റ് ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഷാജി വിതരണം ചെയ്യും.