എടക്കാട് : നടാൽ നവരശ്മി ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബിന് നേരെ ആക്രമം. ശനിയാഴ്ച രാത്രി ക്ലബ്ബിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. ബൈക്കിലെത്തിയ സംഘമാണ് എറിഞ്ഞതെന്ന് എടക്കാട് പോലീസ് പറഞ്ഞു. സി.പി.എം. പ്രവർത്തകരാണ് ആക്രമത്തിനുപിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു.
പോലീസ് കേസെടുത്തിട്ടുണ്ട്. അക്രമത്തിൽ പ്രതിഷേധിച്ച് നടാലിൽ കോൺഗ്രസിന്റെ പ്രകടനം നടത്തി. പ്രതിഷേധയോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് കെ.വി.രവീന്ദ്രൻ അധ്യക്ഷനായി. ഡി.സി.സി. ജനറൽ സെക്രട്ടറി മുഹമ്മദ് ഫൈസൽ, കോർപ്പറേഷൻ കൗൺസിലർമാരായ പി.കെ.രാഗേഷ്, പി.വി.കൃഷ്ണകുമാർ, യു.ഡി.എഫ്.മണ്ഡലം ചെയർമാൻ കെ.രജീവൻ, ബിന്നി എന്നിവർ സംസാരിച്ചു. കെ.നിഷാന്ത്, അനിൽ കുമാർ, മണ്ടേൻ സുരേശൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. കഴിഞ്ഞദിവസം നടാൽ വിജ്ഞാനദായിനി വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്‍റെ ചുവരിലെ പേര് വെള്ള പെയിൻറടിച്ച സംഭവമുണ്ടായിരുന്നു.