കതിരൂർ : കക്കറ അന്തോളിക്കാവിൽ 27, 28 തീയതികളിൽ ഉത്സവച്ചടങ്ങുകൾ നടക്കും. കെട്ടിയാട്ടം, അന്നദാനം എന്നിവയുണ്ടാവില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ക്ഷേത്രച്ചടങ്ങുകൾ.
ചൊക്ലി : ഒളവിലം മൈല്യാട്ട് പൊയിൽ മുത്തപ്പൻമടപ്പുരയിൽ ഫെബ്രുവരി മൂന്ന് മുതൽ ആറുവരെ നടത്താറുള്ള തിരുവപ്പനയുത്സവം നിർത്തിവെച്ചു. കോവിഡ് പശ്ചാത്തലത്തിൽ കെട്ടിയാട്ടം ഒഴിവാക്കി ചടങ്ങുകൾമാത്രം നടത്തുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.