ധർമടം : മണ്ഡലം കോൺഗ്രസ് കമ്മിറ്റി ധർമടം പഞ്ചായത്ത് ഓഫീസിനുമുമ്പിൽ റിലേ നിരാഹാര സമരം തുടങ്ങി. കെ.പി.സി.സി. ജനറൽ സെക്രട്ടറി വി.എ.നാരായണൻ ഉദ്ഘാടനംചെയ്തു. കുന്നുമ്മൽ ചന്ദ്രൻ അധ്യക്ഷതവഹിച്ചു. കണ്ടോത്ത് ഗോപി, പുതുക്കുടി ശീധരൻ, പലേരി സനോജ്, സി.കെ.ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.

കെട്ടിട നിർമാണ അനുമതിക്ക് നേരിടുന്ന കാലതാമസം ഒഴിവാക്കുക, കെ.സുധാകരൻ എം.പി.യുടെ വികസന ഫണ്ടിൽനിന്ന് അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് ധർമടത്ത് സ്ഥാപിക്കാൻ തടസ്സംനിൽക്കുന്ന പഞ്ചായത്തിന്റെ തീരുമാനം മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ശനിയാഴ്ച സമാപിക്കും.