കണ്ണൂർ : എസ്.ടി.യു. ജില്ലാ പ്രസിഡന്റായി കെ.പി. മൂസ ഹാജിയെയും ജനറൽ സെക്രട്ടറിയായി ആലിക്കുഞ്ഞി പന്നിയൂരിനെയും ജില്ലാ കൗൺസിൽ യോഗം തിരഞ്ഞെടുത്തു. സി. ഉമ്മറാണ് ഖജാൻജി. കൗൺസിൽ യോഗം ദേശീയ പ്രസിഡന്റ് അഡ്വ. എം. റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി. മൂസഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി യു. പോക്കർ മുഖ്യപ്രഭാഷണം നടത്തി. ദേശീയ വൈസ് പ്രസിഡന്റ് എ. അബ്ദു റഹ്‌മാൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ലാ മുസ്‍ലിം ലീഗ് ഖജാൻജി വി.പി. വമ്പൻ, എസ്.ടി.യു. ദേശീയ വൈസ് പ്രസിഡന്റ് എം.എ. കരീം, സംസ്ഥാന ഖജാൻജി കെ.പി. മുഹമ്മദ് അഷ്റഫ്, സംസ്ഥാന സെക്രട്ടറി ഷെരീഫ് കൊടവഞ്ചി എന്നിവർ സംസാരിച്ചു. മറ്റ് ഭാരവാഹികൾ: കെ.ഉമ്മർ, പി. ഹംസ ഹാജി, പി.പി. നാസർ, വി.കെ.സി. മജീദ്, ത്രേസ്യാമ്മ സെബാസ്റ്റ്യൻ, വി. ജലീൽ, പി.കെ. സീനത്ത് (വൈസ് പ്രസി.), സാഹിർ പാലക്കൽ, അബ്ദു മൂന്നാംകുന്ന്, വി.പി. റഷീദ്, കെ.പി. നൗഷാദ്, എ.പി. ബദറുദ്ദീൻ, പി.പി. ജലീൽ, എ. ജമാൽ (സെക്ര.).