ഇരിക്കൂർ : മാമാനിക്കുന്ന്, വയത്തൂർ ദേവസ്വം പാരമ്പര്യ ട്രസ്റ്റിയായി കെ.ടി. ഹരിശ്ചന്ദ്രൻ നമ്പ്യാർ ചുമതലയേറ്റു.

കല്യാട് താഴത്തുവീട്ടിലെ മൂത്ത കാരണവരാണ്. നിലവിലുള്ള ട്രസ്റ്റി കെ.ടി. ദേവീദാസ് നമ്പ്യാരുടെ നിര്യാണത്തെ തുടർന്നാണ് പുതിയ നിയമനം. കല്യാട് താഴത്തുവീട് ക്ഷേത്രസമുച്ചയ ട്രസ്റ്റ് പ്രസിഡന്റുകൂടിയായ ഹരിശ്ചന്ദ്രൻ നമ്പ്യാർ കൂടാളി ഹൈസ്കൂൾ റിട്ടയേഡ് പ്രഥമാധ്യാപകനും കോവൂർ മഹാവിഷ്ണു ക്ഷേത്രം രക്ഷാധികാരിയുമാണ്. ചടങ്ങിൽ ട്രസ്റ്റ് സെക്രട്ടറി. ലഫ്. ജനറൽ വിനോദ് നായനാർ, കെ.ടി. പ്രഹ്ലാദ്, പി.കെ. സുകുമാരൻ നമ്പ്യാർ, കെ.ടി. സുധാകരൻ, എക്സി. ഓഫീസർ പി. മുരളീധരൻ, ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം ഇ.പി.ആർ. വേശാല, പരമേശ്വരൻ നമ്പൂതിരി, കെ.ടി. ശിവദാസൻ, കെ.വി. മനോഹരൻ, രാഹുൽ രഘുനാഥ് എന്നിവർ പങ്കെടുത്തു.

മണ്ഡലം കൺവെൻഷൻ

ഇരിട്ടി : എ.ഐ.വൈ.എഫ്. ഇരിട്ടി മണ്ഡലം കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം എം.എസ്.നിഷാദ് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് എം.വി.രാജേഷ് അധ്യക്ഷതവഹിച്ചു. എം.വി.പ്രജീഷ്, എ.ഐ.വൈ.എഫ്. ജില്ലാ എക്സിക്യുട്ടീവ് അംഗം ഇ.കെ.പ്രജീഷ്, സി.പി.ഐ. ജില്ലാ കമ്മിറ്റി അംഗം കെ.പി.കുഞ്ഞികൃഷ്ണൻ, പ്രണോയ് വിജയൻ, ശങ്കർ സ്റ്റാലിൻ എന്നിവർ സംസാരിച്ചു.