കണ്ണൂർ : പിലാത്തറ സെയ്‌ന്റ് ജോസഫ്സ് കോളേജിലെ ബി.എസ്.ഡബ്ല്യു. വിദ്യാർഥികളുടെ സാമൂഹിക സഹവാസ ക്യാമ്പ് (സാഗരം) തുടങ്ങി. തയ്യിൽ സെയ്‌ന്റ് ആന്റണീസ് യു.പി. സ്കൂളിൽ കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ഡോ. കെ.സി.മുരളീധരൻ അധ്യക്ഷതവഹിച്ചു. വൈസ്‌ പ്രിൻസിപ്പൽ ഫാ. ജോൺസൺ സിമേത്തി ക്യാമ്പിനെക്കുറിച്ച്‌ വിശദീകരിച്ചു.

സെയ്‌ന്റ് ആന്റണീസ് പള്ളി വികാരി ഫാ. സുദീപ് മുണ്ടയ്ക്കൽ കൗൺസിലർ സയ്യിദ് സിയാദ് തങ്ങൾ എന്നിവർ സംസാരിച്ചു. 23-മുതൽ 30-വരെയാണ് ക്യാമ്പ്.