പാനൂർ : കുന്നോത്തുപറമ്പ് പഞ്ചായത്ത് ഓഫീസ് മിനി സിവിൽ സ്റ്റേഷൻ മാതൃകയിലേക്കുയർത്തണമെന്ന് സി.പി.എം. പാറാട് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. പി.കെ.കുഞ്ഞനന്തൻ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് സമ്മേളനം തുടങ്ങിയത്. പാറാട് ഇ.കെ. നായനാർ സ്മാരക ഹാൾ പി.കെ.കുഞ്ഞനന്തൻ നഗറിൽ നടന്ന സമ്മേളനം ജില്ലാ കമ്മിറ്റിയംഗം പാട്യം രാജൻ ഉദ്ഘാടനംചെയ്തു. കെ.റിനീഷ്, പൊന്നത്ത് ചന്ദ്രിക, കെ.പി.ജനിലേഷ് എന്നിവർ സമ്മേളനം നിയന്ത്രിച്ചു.

ജില്ലാ കമ്മിറ്റിയംഗം കെ.കെ.പവിത്രൻ, ഏരിയാ സെക്രട്ടറി കെ.ഇ.കുഞ്ഞബ്ദുള്ള, കെ.കെ.സുധീർകുമാർ, എൻ.അനിൽകുമാർ, എ.വി.ബാലൻ, കെ.പി.വിജയൻ, പൊന്നത്ത് കുമാരൻ, കെ.പി.രാജേഷ്, പ്രജീഷ് പൊന്നത്ത്, ടി.വി.കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. 13 അംഗ ലോക്കൽ കമ്മിറ്റിയെയും സെക്രട്ടറിയായി ടി.വി. കുഞ്ഞിക്കണ്ണനെയും തിരഞ്ഞെടുത്തു.