ശ്രീകണ്ഠപുരം : മലപ്പട്ടം പഞ്ചായത്തിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫ്. അംഗങ്ങൾക്ക് സ്വീകരണം നൽകി. സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനംചെയ്തു. റോബർട്ട് ജോർജ് അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ.ഗോവിന്ദൻ, ജില്ലാ കമ്മിറ്റിയംഗം കെ.വി.സുമേഷ്, ഏരിയാ സെക്രട്ടറി എം.വേലായുധൻ, ജില്ലാ പഞ്ചായത്ത് പയ്യാവൂർ ഡിവിഷൻ സ്ഥാനാർഥി കെ.സാജൻ, മയ്യിൽ ഡിവിഷൻ സ്ഥാനാർഥി എൻ.വി.ശ്രീജിനി, കെ.ഷാജി, പി.പി. നാരായണൻ, കെ.പി.രമണി, ടി.കെ.സുലേഖ, പി.പി.ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.