പഴയങ്ങാടി : കെ.എസ്.ഇ.ബി.യുടെ ഫിലമെൻ്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി പഴയങ്ങാടി സെക്‌ഷൻതല വിതരണം ഏഴോത്ത് നടത്തി. പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൻ.ഗീത അധ്യക്ഷതവഹിച്ചു. കെ.എസ്.ഇ.ബി. അസി. എക്സി. എൻജിനീയർ എ.വി.പ്രകാശൻ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം സി.പി.ഷിജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.വിമല, ഏഴോം പഞ്ചായത്ത് വികസന സ്റ്റാൻൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി.അനിൽകുമാർ, എ.ഇ.പി.വി.സുധീഷ്, ഏഴോം പഞ്ചായത്ത് അസി. സെക്രട്ടറി പി.വി.അനിൽകുമാർ, കെ.എസ്.ഇ.ബി. പഴയങ്ങാടി സീനിയർ സൂപ്രണ്ട് പി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.