കണ്ണൂർ : സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് സെയ്‌ന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ഗ്രൂപ്പ് സംഘടിപ്പിച്ച കണ്ണൂർ നോർത്ത് ഉപജില്ലാതല ഷോർട്ട് ഫിലിം മത്സരവിജയികൾക്ക് ഉപഹാരം നൽകി. കെ.നന്ദകിഷോർ, എൻ.പി.റാനിയ റഹീം, എ.കെ.മോഹത്ത് രാജ്, ഹിന്ദു സൂരജ് നരസിംഹൻ, എം.ശ്രീപാൽ സ്വാമിനാഥ്, കെ.അമേഘ്, പി.വി.ഹൃഷികേശ്, ആൽബിൻ റോയ്, ജോഷ്വാ കുര്യൻ ഐസക്ക് എന്നിവർക്കാണ് സമ്മാനങ്ങൾ നൽകിയത്. സ്കൂൾ മാനേജർ ഫാ. ജോസഫ് കല്ലേപ്പള്ളിൽ എസ്.ജെ. സമ്മാനം നൽകി. പ്രിൻസിപ്പൽ ഫാ. ജോൺ ഫ്രാൻസിസ് എസ്.ജെ., പ്രഥമാധ്യാപകൻ പി.പി.മഹേഷ് കുമാർ എന്നിവർ സംസാരിച്ചു.