കണിച്ചാർ : കണ്ണൂർ സർവകലാശാല എം.എ. ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ് പ്രവേശനപരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ മണത്തണ സ്വദേശി ദീപു ബാലനെ ശാസ്ത്രസാഹിത്യ പരിഷത്ത് പേരാവൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് പി.കെ.സുധാകരൻ ഉപഹാരസമർപ്പണം നടത്തി. പി.വിജിന അധ്യക്ഷത വഹിച്ചു. എം.വി.മുരളീധരൻ, കെ.വിനോദ് കുമാർ, ഇ.ജെ.അഗസ്റ്റി എന്നിവർ സംസാരിച്ചു.