കണ്ണൂർ : കോർപ്പറേഷൻ എടക്കാട് സോണൽ ആരോഗ്യവിഭാഗം എടക്കാട് മേഖലയിലെ വിവിധ സ്കൂളുകളിൽ അണുനശീകരണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ കെ.സി. രാജീവൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബി. അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണിത്. ജനറൽ സാനിറ്റേഷൻ വർക്കർമാരായ മനോജ്‌, റെജിനോൾഡ് എന്നിവർ ശുചീകരണത്തിൽ പങ്കെടുത്തു.