പെരിങ്ങോം : പെരിങ്ങോം പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേരെ അറസ്റ്റുചെയ്തു.

മടക്കാംപൊയിൽ സ്വദേശികളായ കെ.സുവർണൻ (40), ടി.വി.വിനീഷ് (28) എന്നിവരെയാണ് പെരിങ്ങോം സി.ഐ. എം.ഇ.രാജഗോപാലൻ അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. വിദ്യാർഥിനിയെ പീഡിപ്പിച്ചതിൽ ഏഴു പ്രതികളുണ്ടെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിൽ പെരിങ്ങോം സി.ഐ. എം.ഇ.രാജഗോപാലൻ അന്വേഷിക്കുന്ന രണ്ട് കേസും തളിപ്പറമ്പ് ഡിവൈ.എസ്.പി. ടി.കെ.രത്നകുമാർ അന്വേഷിക്കുന്ന ഒരു കേസും പെരിങ്ങോം എസ്.ഐ. അന്വേഷിക്കുന്ന ഒരു കേസുമുണ്ട്.

പെരിങ്ങോം സ്റ്റേഷനിൽ തളിപ്പറമ്പ് ഡി.വൈ.എസ്.പി. ടി.കെ.രത്നകുമാർ അന്വേഷണത്തിനെത്തി. മറ്റ് പ്രതികളെ ഉടനെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.