മട്ടന്നൂർ : സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളുടെ ഹരിത പെരുമാറ്റച്ചട്ട പാലനം സംബന്ധിച്ച് നഗരസഭാതല സംഘം പരിശോധന നടത്തി. എഴുപത് മാർക്കെങ്കിലും കിട്ടിയ സ്ഥാപനങ്ങൾക്ക് റിപബ്ലിക് ദിനത്തിൽ സർട്ടിഫിക്കറ്റ് വിതരണം നടത്തും. ആദ്യ പരിശോധനയിൽ മാർക്ക് ലഭിക്കാത്ത സ്ഥാപനങ്ങളെ 15 ദിവസത്തിനുശേഷം പുനഃപരിശോധനയ്ക്ക് വിധേയമാക്കും. 35 ഓഫീസുകളാണ് പരിശോധിച്ചത്.