കണ്ണൂർ : സാമൂഹികപ്രവർത്തകനും എഴുത്തുകാരനും ജോയിന്റ് കൗൺസിൽ മുൻ സംസ്ഥാന ഭാരവാഹിയും റിട്ടയേഡ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറുമായ കൊറ്റിയത്ത് സദാനന്ദന്റെ സപ്തതി സൗഹൃദ കൂട്ടായ്മയുടെ നേതൃത്യത്തിൽ ആഘോഷിച്ചു. കണ്ണൂരിൽ നടന്ന ചടങ്ങിൽ റിട്ടയേഡ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.പി. മോഹനൻ ഉപഹാരം നൽകി. ജില്ലാ പ്രസിഡന്റ് പി.പി. ലക്ഷണൻ പൊന്നാട അണിയിച്ചു.സി. ചന്ദ്രൻ, കെ.പി. മോഹനൻ, പി.ജി. ശശീന്ദ്രൻ, പി.സി. ജെയിംസ്, എൻ.പി. പ്രീതൻ, , യു.പി. ശ്രീവൽസൻ, കെ. രവീന്ദ്രൻ, എൻ.വി. രമേശൻ എന്നിവർ സംസാരിച്ചു.
സൗഹൃദ കൂട്ടായ്മ ആദരിച്ചു
സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ കൊറ്റിയത്ത്സദാനന്ദന്റെ സപ്തതിയുടെ ഭാഗമായി സൗഹൃദ കൂട്ടായ്മ ആദരിക്കുന്നു