കണ്ണൂർ : ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 27-ന് രാവിലെ 10 മുതൽ ഉച്ചക്ക് ഒരുമണിവരെ അഭിമുഖം നടത്തുന്നു. ഫ്ളോർ സൂപ്പർ വൈസർ, സീനിയർ സെയിൽസ് എക്സിക്യൂട്ടീവ്, സെയിൽസ് എക്സിക്യൂട്ടീവ്, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, ബില്ലിങ് സ്റ്റാഫ്, കുക്ക്, ടെയ്‌ലർ, സെക്യൂരിറ്റി, പി.എച്ച്.പി. പ്രോഗ്രാമർ (വനിത), ഓഫീസ് ടെക്‌നീഷ്യൻ (വനിത) (ഇലക്ട്രിക്കൽ/ഇലക്‌ട്രോണിക്‌സിൽ ഡിപ്ലോമ/ബി ടെക്). താത്‌പര്യമുള്ള ഉദ്യോഗാർഥികൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250-രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കണം. നിലവിൽ രജിസ്റ്റർചെയ്തവർക്കും പങ്കെടുക്കാം. ഫോൺ: 0497 2707610.