ഇരിട്ടി : പുതുവർഷത്തിൽ കൃഷി ഇറക്കേണ്ടുന്ന സമയത്ത് വളങ്ങൾക്ക് വില വർധിപ്പിച്ചത് കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുകയാണെന്ന് സഹകരണ ജനാധിപത്യവേദി ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ഉത്‌പന്നങ്ങൾക്കു വില കുറയുകയും വളത്തിനും മറ്റു കൃഷി സാധന-സാമഗ്രികൾക്കും വില കുത്തനെ ഉയരുകയും ചെയ്യുന്നത് വരവും ചെലവും പൊരുത്തപ്പെടുത്താനാകാത്ത സാഹചര്യത്തിലേക്ക് കർഷകസമൂഹത്തെ എത്തിക്കുകയാണ്. വളങ്ങൾക്ക് ന്യായവില ഉറപ്പുവരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് സഹകരണവേദി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.അഡ്വ. ജെയ്‌സൺ തോമസ് അധ്യക്ഷത വഹിച്ചു. മുണ്ടേരി ഗംഗാധരൻ, പി. ആനന്ദകുമാർ, എം.ഒ. മാധവൻ, വി.ആർ. ഭാസ്കരൻ, വി.ടി. തോമസ്, ബേബി തോലാനി, ലക്ഷ്മണൻ തുണ്ടിക്കൊത്ത്, കുഞ്ഞമ്പുനായർ എന്നിവർ സംസാരിച്ചു.