മഹേഷ് പുതിയതെരു

വണ്ടി ആൾട്ടറേഷൻ പ്രവൃത്തി:ഇപ്പോൾ വരുന്നവർ ആംബുലൻസിനുവേണ്ടി അതിന്റേതായ സെറ്റപ്പാക്കണമെന്ന് പറയാറുണ്ട്. വിട്ടുവീഴ്ച ചെയ്യുന്നത് കുറഞ്ഞു. ട്രോളി സംവിധാനം അടക്കമുള്ളവയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇതില്ലാതെ എടുത്തുകൊണ്ടുപോകുന്ന സ്ട്രച്ചർ പഴഞ്ചൻ സംവിധാനമായി. ചുമക്കാൻ രണ്ടുമൂന്നാളുകൾ വേണമെന്നിരിക്കെ അതുമാത്രമായി ഇപ്പോൾ ഉപയോഗിക്കുന്നത് കുറഞ്ഞു. ചില സ്ഥലത്ത് ഇത് ഉപയോഗിക്കുന്നുണ്ടെങ്കിലും ഡ്രൈവർമാർ വരെ ഇത് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒരു വണ്ടിയിൽ രണ്ടുപേരെ കിടത്താനുള്ള സൗകര്യമുള്ള ആംബുലൻസ് വരെ ഇപ്പോൾ ചിലർ ഒരുക്കുന്നുണ്ട്.