തലശ്ശേരി : അമ്മയും കുഞ്ഞും ആസ്പത്രിനിർമാണം വൈകുന്നതിലും ജനറൽ ആസ്പത്രിയിൽ നവീകരിച്ച ശസ്ത്രക്രിയാ തിയേറ്റർ പ്രവർത്തനം തുടങ്ങാത്തതിലും പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ബുധനാഴ്ച ധർണ നടത്തും. തലശ്ശേരി ജനറൽ ആസ്പത്രിക്കു മുന്നിൽ 10.30-ന് ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യും.