ശ്രീകണ്ഠപുരം : എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ പട്ടികവർഗ വിഭാഗത്തിലെ വിദ്യാഥികൾക്ക് ചെമ്പന്തൊട്ടി ജീവൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കാഷ് അവാർഡ് നൽകും.

ഇരിക്കൂർ, തളിപ്പറമ്പ്, മട്ടന്നൂർ, പേരാവൂർ നിയോജകമണ്ഡലത്തിലെ വിദ്യാർഥികൾക്കാണ് കാഷ് അവാർഡ് നൽകുക. താത്‌പര്യമുള്ളവർ ജാതി തെളിയിക്കുന്ന രേഖ, സ്വയം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റ്, ബാങ്ക് പാസ് ബുക്ക് കോപ്പി, ഫോൺ നമ്പർ എന്നിവ സഹിതം അപേക്ഷ നൽകണം. അപേക്ഷകൾ 30-ന് മുൻപ് ചെയർമാൻ/സെക്രട്ടറി, ജീവൻ ചാരിറ്റബിൾ ട്രസ്റ്റ്, ചെമ്പന്തൊട്ടി 670631 എന്ന വിലാസത്തിൽ അയക്കണം.