ശ്രീകണ്ഠപുരം : മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പി.ടി.എ.യുടെ സഹകരണത്തോടെ സൈക്ലിങ് ക്ലബ്ബ്‌ രൂപവത്കരിച്ചു. സജീവ് ജോസഫ് എം.എൽ.എ. ഉദ്ഘാടനംചെയ്തു.

ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സൺ ഡോ. കെ.വി.ഫിലോമിന അധ്യക്ഷതവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബ്രദർ ഡോ. റജി സ്കറിയ, മാനേജർ ബ്രദർ ബിജു മാടൻ, നഗരസഭാ കൺസിലർ വിജിൽ മോഹൻ, കണ്ണൂർ സൈക്ലിങ് ക്ലബ്ബ് പ്രസിഡൻറ്‌ കെ.വി.രതീശൻ, നടുവിൽ സൈക്ലിങ് ക്ലബ്ബ് പ്രസിഡൻറ്‌ സി.സി.രാമകൃഷ്ണർ, റീന അജിത്ത്, മനോജ് കുര്യാക്കോസ്, പി.പി.പ്രദ്യുമ്നൻ, കെ.എ.സേവ്യർ എന്നിവർ സംസാരിച്ചു.

കണ്ണൂർ സൈക്ലിങ് ക്ലബ്ബ്, നടുവിൽ സൈക്ലിങ് ക്ലബ്ബ് എന്നിവയിലെ പരിശീലകർ വിദ്യാർഥികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി.