ശ്രീകണ്ഠപുരം : ചെങ്ങളായി സമരിറ്റൻ സാന്ത്വന പരിചരണ കേന്ദ്രത്തിന്റെ കോട്ടൂർ ലിറ്റിൽ ഫ്ലവർ കോംപ്ലക്സിലെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം സജീവ് ജോസഫ് എം.എൽ.എ. നിർവഹിച്ചു. സെയ്ന്റ് തോമസ് പ്രൊവിൻസ് കോഴിക്കോട് പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ജോബി ഇടമുറിയിലിൽ അധ്യക്ഷതവഹിച്ചു.

നഗരസഭാ അധ്യക്ഷ ഡോ. കെ.വി.ഫിലോമിന, ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി.മോഹനൻ, വാർഡ് കൗൺസിലർ കെ.വി.ഗീത, ശ്രീകണ്ഠപുരം എസ്.ഐ. ജയൻ, സി.സി.മാമു ഹാജി എന്നിവർ സംസാരിച്ചു. മലയോരമേഖലയിലെ കിടപ്പുരോഗികളെയും ഭിന്നശേഷിക്കാരെയും സഹായിക്കുന്നതിനാണ് സമരിറ്റൻ പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനമാരംഭിച്ചത്. സമരിറ്റൻ കേന്ദ്രത്തിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനുവേണ്ടിയാണ് ശ്രീകണ്ഠപുരം നഗരത്തിൽ 'ഒപ്പം' എന്ന പേരിൽ പുതിയ ഓഫീസ് തുറന്നത്.