മണിക്കടവ് : വോയ്സ് ഓഫ് മണിക്കടവ് ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ പ്രവൃത്തിക്കുന്ന സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ നെറ്റ് ബോൾ, ബാസ്കറ്റ് ബോൾ സെലക്‌ഷൻ ക്യാമ്പ് മണിക്കടവ് സെയ്ന്റ്‌ തോമസ് യു.പി. സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. അക്കാദമി പ്രസിഡൻറ് റ്റോബിൻ ജോസഫ്, ലിബിയ ഫ്രാൻസിസ്, രാജേഷ്, ടോമി, വി.എം.ജോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

200 ഓളം കുട്ടികൾ സെലക്‌ഷൻ ക്യാമ്പിൽ പങ്കെടുത്തു. ചൊവ്വാഴ്ച വോളിബോൾ സെലക്‌ഷൻ ക്യാമ്പ് നടത്തും.

കോവിഡ് പ്രോട്ടോകോൾ പാലിച്ച് വിവിധ ഘട്ടങ്ങളായാണ് ക്യാമ്പുകൾ സംഘടിപ്പിച്ചിരിക്കുന്നത്.