ഇരിട്ടി: അതിതീവ്ര മഴയെ നേരിടാൻ താലൂക്കിലും പ്രാദേശിക ഭരണകേന്ദ്രങ്ങളിലും മുൻകരുതൽ നടപടികൾ ശക്തമാക്കി. ഇരിട്ടിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ഇരിട്ടി നഗരസഭയിലും താലൂക്കിലും കൺട്രോൾ റൂം പ്രവർത്തിക്കും. പഴശ്ശി വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള പ്രവേശനം രണ്ടുദിവസത്തേക്ക് നിരോധിച്ചു.പുഴയുടെയും തോടിന്റെയും ഇരുകരകളിലും താമസിക്കുന്നവർ അതിജാഗ്രത പാലിക്കണമെന്നും മുൻകരുതലായി സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണമെന്നും നിർദേശിച്ചു. മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അതിജാഗ്രത പുലർത്തണം.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ അപകടസാധ്യതയുള്ള വീടുകളിൽ താമസിക്കുന്നവർ മാറിത്താമസിക്കുകയും അല്ലാത്തവർ വീടുകളിൽ സുരക്ഷിതരായിരിക്കുകയും വേണം.

നഗരസഭയിൽ ദുരന്തനിവാരണ ഹെൽപ്പ് ഡെസ്‌ക്കും ആരംഭിച്ചു. നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൗൺസിൽ അംഗങ്ങൾ, പോലീസ്, റവന്യൂ, ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

താലൂക്ക് കൺട്രോൾ റൂം -0490-2494910, നഗരസഭ കൺട്രോൾ റൂം- 9745432022, 8943914349, നഗരസഭ ചെയർപേഴ്‌സൺ-79946614902, വില്ലേജ് ഓഫീസർമാർ-ചാവശ്ശേരി- 8547616937, കീഴൂർ - 8547616949, പായം- 8547616938. പോലീസ്- ഇരിട്ടി സി.ഐ.-9497987206, ഇരിട്ടി എസ്‌.ഐ.- 9497980851, മട്ടന്നൂർ സി.ഐ. -9497987210, മട്ടന്നൂർ എസ്.ഐ- 9497980866. അഗ്നിരക്ഷാസേന ഇരിട്ടി- 9497935388. ആംബുലൻസ്- 9447389872, 9946541341.