കണ്ണൂർ: സി.എസ്.ബി. ബാങ്ക് യുണൈറ്റഡ് ഫോറത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ത്രിദിന അഖിലേന്ത്യാ പണിമുടക്ക്‌ ആരംഭിച്ചു. പതിനൊന്നാം ഉഭയകക്ഷി കരാർ നടപ്പാക്കുക, ജനവിരുദ്ധ- തൊഴിലാളിവിരുദ്ധ നടപടികൾ പിൻവലിക്കുക, മുഴുവൻ താത്‌കാലിക കരാർ സി.ടി.സി. ജീവനക്കാരെയും സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

പണിമുടക്കിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ ജീവനക്കാർ സമരസഹായസമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തി. കണ്ണൂർ സി.എസ്.ബി. ബാങ്ക് കണ്ണൂർ ശാഖയ്ക്ക് മുന്നിൽ നടന്ന ധർണ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. സമരസഹായസമിതി ചെയർമാൻ കെ.അശോകൻ, എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി സി.പി.മുരളി, കാടൻ ബാലകൃഷ്ണൻ, എ.രതീശൻ, കെ.രാജൻ, എൻ.മോഹനൻ, കെ.മോഹനൻ, സി.സി.പ്രേമരാജൻ, എ.റൂബിഷ് എന്നിവർ പ്രസംഗിച്ചു. പണിമുടക്ക്‌ 22-ന്‌ അവസാനിക്കും.