കതിരൂർ: സി.പി.എമ്മിന്റെ ആദ്യ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എച്ച്.കണാരനെ അനുസ്മരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ ഉദ്ഘാടനംചെയ്തു. കതിരൂർ ലോക്കൽ സെക്രട്ടറി കെ.വി.പവിത്രൻ അധ്യക്ഷതവഹിച്ചു. തലശ്ശേരി ഏരിയാ സെക്രട്ടി എം.സി.പവിത്രൻ, പി.സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, എ.എൻ.ഷംസീർ എം.എൽ.എ., പി.ശശി, എം.സി.പവിത്രൻ, പി.പി.സനിൽ, മുഹമ്മദ് അഫ്‌സൽ, കെ.വി.പവിത്രൻ, കാരായി ബാലൻ, എ.വാസു, പുത്തലത്ത്‌സുരേഷ് ബാബു എന്നിവർ പുഷ്പാർച്ചന നടത്തി.